ബംഗളൂരു: കർണാടകയിലെ സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചിക്കമംഗലൂരിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ചിക്കമംഗളൂരുവിലെ കൊപ്പയിൽ ഒൗദ്യോഗിക പരിപാടിയിൽ പെങ്കടുക്കാനായി എത്തിയ അദ്ദേഹം റിസോർട്ടിൽ തങ്ങുകയായിരുന്നു ചൊവ്വാഴ്ച രാവിലെ മന്ത്രിയെ പുറത്തുകാണാതിരിക്കുകയും ഫോൺ കോളുകൾക്ക് മറുപടി നൽകാതെയും ചെയ്തതോടെ പേഴ്സനൽ സ്റ്റാഫ് മുറി തള്ളിത്തുറക്കുകയായിരുന്നു. മഹാദേവ് മുറിക്കുള്ളിൽ മരിച്ച നിലയിലായിരുന്നു
2013 ലാണ് മഹാദേവ് പ്രസാദ് സിദ്ധരാമയ്യ മന്ത്രസഭാംഗമായി സ്ഥാനമേറ്റത്. 2005– 07 കാലയളവളിൽ എച്ച്. ഡി കുമാരസ്വാമി മന്ത്രിസഭയിൽ സാംസ്കാരിക മന്ത്രിയായിരുന്നു. 2007 ൽ ജനതാദൾ എസ് വിട്ട് കോൺഗ്രസിൽ ചേർന്നു. തുടർച്ചയായി അഞ്ചു തവണ എം.എൽ.എ ആയിരുന്നു. ഗുണ്ടൽപേട്ട് ആയിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.