ടിപ്പു ജയന്തി: വിലക്കാനാവില്ലെന്ന് കർണാടക ഹൈകോടതി 

ബംഗളൂരു: നവംബർ 10ന് സംസ്ഥാനത്ത് നടക്കുന്ന ടിപ്പു ജയന്തി ആഘോഷം തടയാനാവില്ലെന്ന് കർണാടക ഹൈകോടതി. ടിപ്പു ജയന്തിക്കെതിരായി സമർപ്പിച്ച പൊതു താല്പര്യ ഹരജിയിലാണ് കോടതി വിധി. കൊഡഗു ജില്ലയിൽ ടിപ്പു ജയന്തി ആഘോഷം തടയണമെന്നും അത് മതസൗഹാർദം തകർക്കുമെന്നും ചൂണ്ടിക്കാട്ടി കെ.പി മഞ്ജുനാഥാണ് പൊതു താൽപര്യ ഹരജി സമർപ്പിച്ചത്. 

2015ൽ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വ്യാപകമായ വർഗീയ ലഹള ഉണ്ടായിരുന്നുവെന്നും അതിനാൽ ആഘോഷം തടയണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ആയിരക്കണക്കിന് കൊഡഗ് നിവാസികളെ ടിപ്പു സുൽത്താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, ഹരജിയിലെ ആവശ്യം അംഗീകരിക്കാൻ കോടതി തയാറായില്ല. നവംബർ 10നുള്ള ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങളെ എതിർത്ത് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു. 


 

Tags:    
News Summary - Karnataka HC refuses to grant stay on Tipu Sultan Jayanti celebrations-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.