കർണാടകയിൽ സർക്കാർ രൂപീകരിക്കും -ഗുലാം നബി ആസാദ്

ബംഗുളൂരു: കർണാടക നിയമസഭയിലേക്കുള്ള വിശ്വാസ വോട്ട്​ ഇന്ന്​ വൈകുന്നേരം നാലിന്​ നടക്കാനിരിക്കെ കോൺഗ്രസ്​ പാളയം തികഞ്ഞ ആത്മവിശ്വാസത്തിൽ​. കർണാടകയിൽ കോൺഗ്രസ്​^ജെ.ഡി.എസ്​ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു.  എം.എൽ.എമാരുടെ എണ്ണം തങ്ങൾക്ക്​ അനുകൂലവും ബി.​െജ.പിക്ക്​ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എം.എൽ.എമാർ ബി.ജെ.പിക്ക്​ ഇല്ലെന്നും വിശ്വാസ വോ​െട്ടടുപ്പിൽ തങ്ങൾ വിജയിക്കുമെന്നും കോൺഗ്രസ്​ നേതാവ്​ മല്ലികാർജ്ജുൻ ഖാർഗെ പ്രത്യാശ പ്രകടിപ്പിച്ചു. ഭൂരിപക്ഷം ​െതളിയിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Karnataka Govt Formation Gulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.