കർണാടക സർക്കാർ ജിഹാദികളെ സംരക്ഷിക്കുകയാണെന്ന്​ ​യോഗി

മംഗളൂരു: ജിഹാദികളെ സംരക്ഷിക്കുകയാണ്​ കർണാടക  സർക്കാരെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ശിവജി ജയന്തി ആഘോഷിക്കുകയോ ഹനുമാൻ മാതൃകയാവുകയോ ചെയ്യാത്ത  കർണാടക സർക്കാർ കൊണ്ടാടുന്നത്​ ടിപ്പുസുൽത്താനെയാണെന്ന്  ആദിത്യനാഥ് പറഞ്ഞു. ബൈന്തൂറിൽ ബി.ജെ.പി സ്ഥാനാർഥി ബി.എം.സുകുമാർ ഷെട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ ജില്ലകളിൽ വികസനം തടഞ്ഞ് ജിഹാദികൾ വളരുകയാണ്.കർണാടകയിൽ കർഷകരും യുവാക്കളും അസ്വസ്ഥരാണ്. അവർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്രഫണ്ട് അർഹരിൽ എത്തിക്കാനും സംസ്ഥാന സർക്കാറിനാവുന്നില്ലെന്ന് യോഗി പറഞ്ഞു.

Tags:    
News Summary - Karnataka government support Tippu sulthan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.