Posted On
date_range Updated On
date_range കർണാടക മുൻ മന്ത്രി ബി.എ. മൊയ്തീൻ നിര്യാതനായി
മംഗളൂരു: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി.എ. മൊയ്തീൻ (81) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995-1999 ജെ.എച്ച്. പട്ടീൽ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
1990-2002 കാലയളവിൽ എം.എൽ.സിയായി പ്രവർത്തിച്ചു. 1978ൽ ബണ്ട്വാൾ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു. 2016ൽ ഇദ്ദേഹത്തെ ദേവരാജ് അർസ് അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.