കുടുംബ വഴക്കിനിടയിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്

ആഗ്ര: കുടുംബവഴക്കിനിടെ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞു. ആഗ്രയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവായ റിങ്കുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഭാര്യയുമായുള്ള വഴക്കിനിടെ അക്രമാസക്തനായ പ്രതി കൈയിലുണ്ടായിരുന്ന പതിനൊന്നു മാസം പ്രായമുള്ള മകളെ പാലത്തിന് മുകളിൽ നിന്ന് നദിയിലേക്ക് എറിയുകയായിരുന്നു. ഇതിനുശേഷം ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ഇയാൾ ശ്രമിച്ചു. എന്നാൽ, ഭാര്യ നിലവിളിച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

പ്രതിയെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോട്ടോർ സൈക്കിളിൽ ഭാര്യക്കും കുഞ്ഞിനുമൊപ്പം എത്തിയതായിരുന്നു ഇയാൾ.

കുഞ്ഞിനായുള്ള തിരച്ചിൽ യമുനാ നദിയിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Family feud, Yamuna River father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.