ബംഗളൂരു: മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം കർണാടകയിൽ മരിച്ചവരുടെ എണ ്ണം 24 ആയി ഉയർന്നു. വടക്കൻ കർണാടക, മലനാട് മേഖല, തീരദേശ മേഖല എന്നിവിടങ്ങളിലെ 18 ജില്ല കളിൽ പ്രളയത്തെതുടർന്ന് വൻ നാശനഷ്ടമാണുണ്ടായത്.
എൻ.ഡി.ആർ.എഫിെൻറയും സൈന്യ ത്തിെൻറയും നേതൃത്വത്തിൽ ഇപ്പോഴും ബെളഗാവി, ബാഗൽകോട്ട്, കുടക് മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ ഒമ്പതുപേരെ കാണാതായതായാണ് റിപ്പോർട്ട്. ആഗസ്റ്റ് നാലുമുതൽ ആരംഭിച്ച മഴയെതുടർന്നുള്ള പ്രളയത്തിൽനിന്നും കർണാടകയിൽ ഇതുവരെ 2.43 ലക്ഷം പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 1.61 ലക്ഷംപേർ 664 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്.
കുടക്, ബെളഗാവി, ശിവമൊഗ്ഗ, ഹാസൻ, ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നട, ഉത്തര കന്നട എന്നിവിടങ്ങളിലാണ് കനത്ത നാശമുണ്ടായത്. മണ്ണിടിച്ചലിനെതുടർന്ന് കുടകിൽ രണ്ടു കുടുംബങ്ങളിലായി ഏഴുപേരാണ് കഴിഞ്ഞദിവസം മരിച്ചത്. പ്രളയത്തിൽ കുടക് മേഖലയിലെ 800ലധികം വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ മൂന്നുറിലധികം വീടുകൾ മലയാളികളുടേതാണ്. ഇതുവരെ സംസ്ഥാനത്ത് 6,000 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
അടിയന്തര സഹായമായി 3,000 കോടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കഴിഞ്ഞ 45വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമാണ് കർണാടകയിലുണ്ടായതെന്നും 24പേരാണ് ഇതുവരെ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബെളഗാവിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.