യദ്യൂരപ്പ സർക്കാർ അധികാരത്തിൽ വന്നാൽ ഹിന്ദുഘാതകരെ പിടികൂടി ശിക്ഷിക്കും- അമിത് ഷാ

മംഗളൂരു: ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ കർണ്ണാടകയിൽ അധികാരത്തിൽ വന്നാൽ ഹിന്ദുക്കളെ കൊലപ്പെടുത്തി ഒളിഞ്ഞിരിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവന്ന് ശിക്ഷിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ. മംഗളൂരു സൗത്ത് മണ്ഡലം സ്ഥാനാർഥി വേദവ്യാസ് കാമത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ്ഷോ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിരവധി ഹിന്ദുക്കൾ കൊല്ലപ്പെട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് കർണാടകയിലെ പ്രചാരണത്തിനിടയിൽ തനിക്ക് പരാതി ലഭിച്ചു.ഈ സർക്കാറിനെ ജനങ്ങൾ തൂത്തെറിയും. മെയ് 15ന് ശേഷം നിലവിലെ ഭരണക്കാർ വീട്ടിലിരിക്കും.

റോഡ്ഷോ പി.വി.എസ്.സർക്കിളിൽ തുടങ്ങി നവഭാരത് സർക്കിൾ വഴി കാർ സ്ട്രീറ്റിൽ സമാപിച്ചു.കാവൂരിൽ റാലിയിലും ഷാ പങ്കെടുത്തു. മംഗളൂരു(ഉള്ളാൾ)മണ്ഡലം സ്ഥാനാർഥി സന്തോഷ് റൈ ബോളിയാറിന്റെ പ്രചരണത്തിന് കൊല്ല്യ മുതൽ തൊക്കോട്ടുവരെ അമിത്ഷാ റോഡ്ഷോ നടത്തി.
 

Tags:    
News Summary - karnataka election -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.