Image Courtesy: India TV News

കോവിഡ്: കർണാടകയിൽ ഇന്ന് 130 മരണം, 5851 രോഗികൾ​

ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്​ച 130 പേർ കൂടി കോവിഡ്​ ബാധിച്ചു മരിച്ചു. 5851 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ കർണാടകയിലെത്തുന്നവർക്കുള്ള ക്വാറ​ന്‍റീൻ നിബന്ധന എടുത്തുകളഞ്ഞതിന്​ പിന്നാലെ ആരോഗ്യവകുപ്പ്​ പുറത്തുവിട്ട പുതിയ കണക്കാണിത്​. ഇതുവരെ 2,83,665 പേർക്കാണ്​ രോഗം ബാധിച്ചത്​. തിങ്കളാഴ്​ച ആശുപത്രി വിട്ട 8061 പേരടക്കം 1,97,625 പേർ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിലുള്ള 768 പേരടക്കം 81,211 പേർ ചികിത്സയിലാണ്​. സംസ്​ഥാനത്തെ ആകെ കോവിഡ്​ മരണം 4810 ആയി ഉയർന്നു.

ബംഗളൂരു നഗരത്തിൽ ഇന്നലെ 26 പേർ മരിച്ചു. ഇതോടെ ബംഗളൂരുവിലെ കോവിഡ്​ മരണം 1694 ആയി. 1918 പേർക്കാണ്​ തിങ്കളാഴ്​ച കോവിഡ്​ പോസിറ്റിവ്​ ആയത്​. 2034 പേർ രോഗമുക്തി നേടി. 34,735 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. മൈസൂരുവിൽ 25ഉം ദക്ഷിണകന്നടയിൽ ആറും മരണം റിപ്പോർട്ട്​ ചെയ്​തു.

ബംഗളൂരു കഴിഞ്ഞാൽ ബെളഗാവി- 319, ബെള്ളാരി- 306, കൊപ്പാൽ- 271, ധാർവാഡ്​- 221, ശിവമൊഗ്ഗ- 220, മൈസൂരു- 202, ദക്ഷിണ കന്നട- 201, ഹാസൻ- 200 എന്നിവിടങ്ങളിലാണ്​ തിങ്കളാഴ്​ച കൂടുതൽ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.