കർണാടക പ്രതിസന്ധി: മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് തിരിച്ചെത്തും

ബംഗളൂരു: കർണാടകയിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് ബംഗളൂരുവ ിൽ തിരിച്ചെത്തും. അമേരിക്കയിലായിരുന്ന അദ്ദേഹം സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഇന്ന് വൈകീട്ട് തിരിച്ചെത്തുന്ന ത്. വൈകീട്ട് നടക്കുന്ന ജെ.ഡി.എസ് നിയമസഭ കക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

അതിനിടെ, കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയുമായി അദ്ദേഹത്തിന്‍റെ വസതിയിൽ ചർച്ച നടത്തുകയാണ്.

കർണാടകയിൽ ബി.ജെ.പി വീണ്ടും 'ഓപറേഷൻ താമര' നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചു. എന്നാൽ, പേടിക്കേണ്ടതായി ഒന്നുമില്ല. സർക്കാരിനെ താഴെ വീഴ്ത്താൻ ബി.ജെ.പിക്ക് സാധിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിൽ 13 ഭരണകക്ഷി എം.എൽ.എമാരുടെ രാജിയോടെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന്‍റെ നിലനിൽപ് ഭീഷണിയിലായിരിക്കുകയാണ്. രാജി സ്വീകരിക്കുകയാണെങ്കിൽ സർക്കാറിന്‍റെ അംഗബലം 106 ആയി കുറയും. ബി.ജെ.പിക്ക് നിലവിൽ 105 എം.എൽ.എമാർ ഉണ്ട്.

കർണാടകയിൽ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു. 224 അംഗ സഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എട്ടു സീറ്റു കൂടി ലഭിച്ചാൽ ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാം.

Tags:    
News Summary - karnataka cm to reach bengaluru this evening -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.