ന്യൂഡല്‍ഹി: കേരളവുമായുള്ള അതിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ അടച്ചിട്ട വിഷയത്തില്‍ കേ ന്ദ്ര സര്‍ക്കാര്‍ ഭരണഘടനപരമായ ബാധ്യത നിറവേറ്റിയില്ലെന്ന് സുപ്രീംകോടതിയില്‍ ക േരളം. മംഗളുരുവിലേക്ക് ചികിത്സക്കുപോകുന്നവര്ക്ക് മാത്രമല്ല, അവശ്യവസ്തുക്കള്‍ കൊണ ്ടുവരുന്നതിനും ഇത് തടസ്സം സൃഷ്ടിക്കുന്നതായും കേരളം സമര്‍പ്പിച്ച മറുപടിസത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈകോടതി വിധിക്കെതിരായ കര്‍ണാടകയുടെ അപ്പീലും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അടക്കമുള്ളവരുടെ ഹരജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതിര്‍ത്തി അടച്ചതിലൂെട കേരളത്തിലെ ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുെവന്ന് കേരളം ചൂണ്ടിക്കാട്ടി.
ഈ നടപടിമൂലം ഇതുവരെ എട്ടുപേർ മരിച്ചു. അടച്ചിട്ട ദേശീയപാതക്ക് ബദലായി കര്‍ണാടക അവകാശപ്പെടുന്ന പാതകൾ പ്രായോഗികമല്ല. അവശ്യസർവിസുകളും ചരക്കുനീക്കത്തിനുള്ള സൗകര്യവും ഒരുക്കണമെന്ന, പാര്‍ലമെൻറ് പാസാക്കിയ നിയമങ്ങള്‍ കര്‍ണാടക പാലിക്കുന്നില്ല. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയുള്ള കേന്ദ്രം ഇത് നിര്‍വഹിക്കുന്നില്ല. നിയമം നടപ്പാകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സത്യവാങ്മൂലം ബോധിപ്പിച്ചു.
അതിർത്തി തുറക്കണമെന്ന ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം കഴിഞ്ഞദിവസം തള്ളിയ സുപ്രീംകോടതി, ചികിത്സക്കായി തുറക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ രൂപപ്പെടുത്താൻ ഇരുസംസ്ഥാന ചീഫ് െസക്രട്ടറിമാരുടെയും യോഗം കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ചുചേർക്കണമെന്നും കോടതി നിർദേശിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.