‘പ്രജ ധ്വനി യാത്ര’ക്കിടെ പണമെറിഞ്ഞ സംഭവം: ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി ബി.ജെ.പി

മാണ്ഡ്യ: കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ ആളുകൾക്ക് നേരെ കറൻസി നോട്ടെറിഞ്ഞ സംഭവത്തിൽ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറിന് എതിരെ ബി.ജെ.പി പരാതി നൽകി. വോട്ടർമാർക്ക് നേരെ പണമെറിഞ്ഞതിന് ശിവ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെര​ഞ്ഞെടുപ്പ് കമീഷനാണ് ബി.ജെ.പി പരാതി നൽകിയത്.

500 രൂപയു​ടെ നോട്ടുകളാണ് ഡി.കെ ശിവകുമാർ എറിഞ്ഞത്. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം.



സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇതേ ആളുകൾ തന്നെ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ഡി.കെ ശിവകുമാർ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും കരുതുന്നത് കർണാടകയിലെ ജനങ്ങൾ യാചകരാണെന്നാണ്. ഇതേ ജനങ്ങൾ തന്നെ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പാഠം പഠിപ്പിക്കും’, ബസവരാജ് ബൊമ്മെ പറഞ്ഞു.

അതേസമയം, യാത്രയുടെ ഭാഗമായി കലാപ്രകടനങ്ങൾ നടത്തിയവർക്ക് പണം നൽകിയതാണെന്നാണ് കോൺഗ്രസ് പക്ഷം.

Tags:    
News Summary - Karnataka BJP files complaint against Cong's Shivakumar for 'throwing money at voters'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.