കാവേരി നദീജല തർക്കം: തമിഴ്നാടിന് 6000 ഘന അടി വെള്ളം നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്നാടിന് 6000 ഘന അടി വെള്ളം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. വ്യാഴാഴ്ച വരെ വെള്ളം നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കർണാടക നിയമസഭയുടെ പ്രമേയം കോടതി ഉത്തരവിനെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരു സംസ്ഥാനങ്ങളുമായി ചർച്ചക്ക് വഴിയൊരുക്കാൻ അഡ്വക്കറ്റ് ജനറിലിനോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

കാവേരി നദിയിൽനിന്ന്​ കൂടുതൽ വെള്ളം വേണമെന്ന തമിഴ്​നാടി​​െൻറ ഹരജിയും വെള്ളം നൽകണമെന്ന ഉത്തരവിൽ​ ഭേദഗതി വേണമെന്ന കർണാടകത്തി​​െൻറ അപേക്ഷയും പരിഗണിച്ചാണ്  സു​പ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ ബുധനാഴ്​ച മുതൽ വെള്ളം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ്​ കർണാടകം നടപ്പാക്കിയിരുന്നില്ല. കോടതി ഉത്തരവ്​ കർണാടകത്തിനെതിരായാൽ ഉണ്ടാകുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത്​ ബംഗളുരുവിൽ വീണ്ടും നിരോധനാജ്​ഞ ഏർപ്പെടുത്തിയിരുന്നു. ഇരുസംസ്​ഥാനങ്ങളുടെയും​ അതിർത്തിയിലെ സുരക്ഷയും ശക്​തമാക്കിയിട്ടുണ്ട്​.

കാേവരി നദിയിൽ നിന്ന്​ കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്​നാടി​​െൻറ ഹരജി കഴിഞ്ഞ ചൊവ്വാഴ്​ച പരിഗണിച്ച സുപ്രീംകോടതി 6000 ഘനഅടി വെള്ളം പ്രതിദിനം നൽകണമെന്ന്​ കർണാടക​ത്തോട്​ ആവശ്യപ്പെട്ടിരുന്നു. ഇൗ ഉത്തരവ്​ നടപ്പിലാക്കാൻ കഴിയില്ലെന്ന്​ വ്യക്​തമാക്കിയ കർണാടകം കാവേ​രിയി​ലെ വെള്ളം ബംഗളുരുവിനും നദീതട ജില്ലകൾക്കും കുടിവെള്ള ആവശ്യത്തിന്​ മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച്​ പ്രധാന​മന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയക്കുകയും ചെയ്​തിരുന്നു.

സെപ്​റ്റംബർ 20ലെ കോടതി ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം ഹരജി നൽകിയ കർണാടക സർക്കാർ ഇൗ പ്രമേയവും സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. അതേസമയം മുൻ ഉത്തരവനുസരിച്ച്​ വെള്ളം വിട്ടുനൽകാതെ കർണാടകത്തി​​െൻറ ഹരജി പരിഗണിക്കരുതെന്ന ആവശ്യവുമായി തമിഴ്നാടും കോടതിയെ സമീപിച്ചിട്ടുണ്ട്​.

 

Tags:    
News Summary - Karnataka asked to release 6,000 cusecs of Cauvery water to Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.