ബംഗളുരൂ: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചതായി കർണാടക. ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സമ്പൂർണ ലോക്ഡൗൺ പിൻവലിക്കുന്നതെന്നാണ് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ ഓഫിസിന്‍റെ വിശദീകരണം.
ഇതോടെ ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഞായറാഴ്ച രാവിലെ 7 മുതൽ വൈകീട്ട് 7 വരെ ലഭ്യമാകും. കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണിന്‍റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കുകയാണ്. ഇപ്പോഴും രാജ്യത്തെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നിലയിലാണ്. രാജ്യത്ത് രണ്ടാഴ്ച കൂടി അടച്ചിടൽ നീട്ടിയേക്കുമെന്നാണ് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന മൻ കീ ബാത്തിൽ ഇതേക്കുറിച്ച് കൂടുതൽ വ്യക്തമാക്കുമന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.