ആർ.കെ സ്​റ്റുഡിയോ  കപൂർ കുടുംബം വിൽക്കുന്നു

മും​ബൈ: ഹി​ന്ദി സി​നി​മ​ക​ളു​ടെ മു​ഖഛാ​യ മാ​റ്റി​യെ​ഴു​തി​യ പ്ര​ശ​സ്​​ത​മാ​യ ആ​ർ.​കെ സ്​​റ്റു​ഡി​യോ ക​പൂ​ർ കു​ടും​ബം കൈ​വെ​ടി​യു​ന്നു. 1948ൽ ​ചെ​മ്പൂ​രി​ലെ ര​ണ്ട്​ ഏ​ക്ക​ർ ഭൂ​മി​യി​ൽ രാ​ജ്​ ക​പൂ​ർ നി​ർ​മി​ച്ച​താ​ണ്​ നി​ര​വ​ധി സി​നി​മ​ക​ൾ​ക്കും പ​ര​സ്യ, ചാ​ന​ൽ പ​ര​മ്പ​ര​ക​ൾ​ക്കും വേ​ദി​യാ​യ ആ​ർ.​കെ സ്​​റ്റു​ഡി​യോ. ക​ഴി​ഞ്ഞ​വ​ർ​ഷം തീ​പി​ടി​ത്ത​ത്തി​ൽ സ്​​റ്റു​ഡി​യോ​യി​ലെ പ്ര​ധാ​ന​വേ​ദി​യും പ​ഴ​യ​കാ​ല സി​നി​മ​ക​ളു​ടെ ഒാ​ർ​മ​ക്കാ​യി ക​രു​തി​വെ​ച്ച വ​സ്​​തു​വ​ക​ക​ളും ക​ത്തി​യ​മ​ർ​ന്നു. 

ഇ​നി സ്​​റ്റു​ഡി​യോ പു​തു​ക്കി​പ്പ​ണി​യേ​ണ്ട​തി​ല്ലെ​ന്ന്​ ക​പൂ​റു​മാ​ർ തീ​രു​മാ​നി​ച്ച​താ​യി രാ​ജ്​ ക​പൂ​റി‍​​െൻറ മ​ക​നും ന​ട​നു​മാ​യ ഋ​ഷി ക​പൂ​ർ ‘മും​ബൈ മി​റ​ർ’ പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 

വൈ​കാ​രി​ക​ത ഏ​റെ​യു​ള്ള ഞ​ങ്ങ​ൾ ഹൃ​ദ​യം ക​ല്ലാ​ക്കി​യാ​ണ്​ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും ചാ​ര​ത്തി​ൽ​നി​ന്ന്​ പു​ന​ർ​ജ​നി​ക്കാ​ൻ ഫീ​നി​ക്​​സ്​ പ​ക്ഷി​ക്ക്​ എ​ല്ലാ​യ്​​പോ​ഴും സാ​ധി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി ന​ഷ്​​ട​ത്തി​ലാ​ണ്​ സ്​​റ്റു​ഡി​യോ. തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷം പു​ന​ർ​നി​ർ​മി​ക്കാ​ൻ മു​ട​ക്കു​ന്ന​ത്​ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള വ​ര​വ്​ ഉ​ണ്ടാ​കി​ല്ലെ​ന്ന​തും തീ​രു​മാ​ന​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​താ​യി ഋ​ഷി ക​പൂ​ർ പ​റ​യു​ന്നു. അ​മ്മ കൃ​ഷ്​​ണ രാ​ജ്കു​മാ​ർ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ൺ​ധീ​ർ, രാ​ജീ​വ്, ഋ​തു, റീ​മ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Kapoor family sell R.K studio-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.