Posted On
date_range Updated On
date_range ബി.ജെ.പി വർഗീയ കലാപമുണ്ടാക്കുന്നെന്ന് കപിൽ സിബൽ
ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വർഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പി ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങൾ അതിന്റെ ട്രെയിലറാണെന്നും കപിൽ സിബൽ എം.പി പറഞ്ഞു.
വർഗീയ കലാപം, വിദ്വേഷ പ്രസംഗം, ന്യൂനപക്ഷങ്ങളെ ഇരകളാക്കൽ, സി.ബി.ഐ, ഇ.ഡി, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയവയെ ഉപയോഗിച്ച് എതിരാളികളെ ലക്ഷ്യമിടുക തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിബൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.