Posted On
date_range Updated On
date_range 'ആധുനിക ഝാൻസി റാണി'; മമതയെ അഭിനന്ദിച്ച് കപിൽ സിബൽ
ന്യൂഡൽഹി: തുടർച്ചയായി മൂന്നാംവട്ടവും പശ്ചിമ ബംഗാളിൽ വെന്നിക്കൊടി നാട്ടിയ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ.
''അടിത്തട്ടിൽ നിന്നുയിർത്ത ധൈര്യമുള്ള നേതാവും ആധുനിക ഝാൻസി റാണിയുമായ അവർ എന്തുവെല്ലുവിളികൾ വന്നാലും ഏത് ഗോലിയാത്തുമാരെയും തോൽപ്പിക്കാമെന്ന് തെളിയിച്ചിരിക്കുന്നു'' -കപിൽ സിബൽ ട്വീറ്റ് ചെയ്തു.
നേരത്തെ, മമതയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബംഗാളിൽ സി.പി.എമ്മിനൊപ്പം ചേർന്ന് മത്സരിച്ച് അേമ്പ പരാജയപ്പെട്ട സമയത്തും കോൺഗ്രസ് നേതാക്കൾ മമതയെ അഭിനന്ദിക്കുന്നത് കൗതുകകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.