കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു; ‘ഇത് വെറും തുടക്കം മാത്രം മിസ്റ്റർ അമിത് ഷാ’
മുംബൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ മുൻ െഎ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. നൂറുകണക്കിന് വിദ്യാർഥികൾ തീപ്പന്തവുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിട്ടയച്ചത്. സ്റ്റേഷനിൽനിന്നും അദ്ദേഹത്തെ തോളിലേറ്റിയാണ് വിദ്യാർഥികൾ കൊണ്ടുപോയത്.
വിട്ടയച്ച ഉടൻ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കടുത്ത ഭാഷയിൽ അദ്ദേഹം രംഗത്തെത്തി. ‘ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റർ അമിത് ഷാ, ഈ രാജ്യത്തെ മനസ്സിലാക്കിക്കൊള്ളൂ. അതിന്‍റെ ശക്തി നിങ്ങളുടെ മാനസിക നിലയേക്കാളും രണ്ടാംകിട വക്രബുദ്ധിയേക്കാളും അപ്പുറമാണ്’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Araria today. It is just beginning Mr @AmitShah. Understand this country and its strength is beyond your mental comprehension & 2nd grade level crookedness. #Resistance #NoToCAB #NoToNRC https://t.co/3TlHF6cphG pic.twitter.com/Z4mYVKbKLj
— Kannan Gopinathan (@naukarshah) December 13, 2019
ഭരണഘടന വായിക്കാൻപോലും അനുവദിച്ചില്ലെന്നും നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്നും പ്രതിഷേധം തുടങ്ങുംമുമ്പ് തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.