ഹെലികോപ്ടറില്‍നിന്ന് തടാകത്തില്‍ ചാടിയ രണ്ടു നടന്മാരെ കാണാതായി

ബംഗളൂരു: സാഹസിക രംഗത്തിന്‍െറ ചിത്രീകരണത്തിനിടെ ഹെലികോപ്ടറില്‍നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാരെ കാണാതായി. ഒരാള്‍ നീന്തിരക്ഷപ്പെട്ടു. സിനിമയില്‍ പ്രതിനായകരായി അഭിനയിച്ച അനില്‍, ഉദയ് എന്നിവരെയാണ് കാണാതായത്. പ്രമുഖ കന്നട നടന്‍ ദുനിയ വിജയ്യാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് കര്‍ണാടകയില്‍ രാമനഗര ജില്ലയിലെ മാഗഡിയിലുള്ള തിപ്പഗോണ്ഡനഹള്ളി തടാകത്തിലാണ് ദാരുണ സംഭവം. ദുനിയ വിജയ്യെ നായകനാക്കി നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ‘മാസ്തിഗുഡി’ എന്ന സിനിമയുടെ കൈ്ളമാക്സ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ദുരന്തം. സ്റ്റണ്ട് രംഗത്തില്‍ നായകനും പ്രതിനായകരും ഹെലികോപ്ടറില്‍നിന്ന് തടാകത്തിലേക്ക് ചാടുകയായിരുന്നു. രക്ഷിക്കാന്‍ ബോട്ട് തയാറാക്കിയിരുന്നെങ്കിലും സാങ്കേതിക തകരാര്‍ മൂലം പുറപ്പെടാനായില്ല. ഇതോടെ നീന്തിത്തളര്‍ന്ന അനിലും ഉദയ്യും വെള്ളത്തില്‍ മുങ്ങിപ്പോയി. വിജയ്യെ മീന്‍പിടിത്തക്കാരാണ്  ലൈഫ് ജാക്കറ്റ് നല്‍കി രക്ഷിച്ചത്. തടാകതീരത്തെ ഷൂട്ടിങ്ങിനാണ് അനുവാദം നല്‍കിയിരുന്നതെന്നും വെള്ളത്തിലിറങ്ങാന്‍ അനുമതിയില്ലായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി.
അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് രാമനഗര എസ്.പി ചന്ദ്രഗുപ്ത അറിയിച്ചു.

 

Full View
Tags:    
News Summary - kannada actors drown during shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.