മുംബൈ: പാസ്പോർട്ട് അതോറിറ്റിക്കെതിരെ നടി കങ്കണ റണാവത് നൽകിയ ഹരജി ബോംെബ ഹൈകോടതി തീർപ്പാക്കി. ട്വീറ്റുകളിൽ വർഗീയ പരാമർശം ആരോപിച്ച് പൊലീസ് കേസെടുത്തതും പാസ്പോർട്ട് പുതുക്കി നൽകാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് കങ്കണ ഹരജി നൽകിയത്.
എന്നാൽ, ക്രിമിനൽ കേസുകളില്ലെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽ, പാസ്പോർട്ട് പുതുക്കാമെന്ന് പാസ്പോർട്ട് അതോറിറ്റി കോടതിയെ അറിയിച്ചു. അന്വേഷണം എങ്ങുമെത്താത്ത രണ്ട് എഫ്.െഎ.ആറുകളല്ലാതെ കങ്കണക്കെതിരെ കേസില്ലെന്ന് അഭിഭാഷകൻ ഉറപ്പുനൽകി.
തുടർന്ന്, പാസ്പോർട്ട് എത്രയും വേഗം പുതുക്കിനൽകാമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിക്ക് ഉറപ്പുനൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.