ബജ്​റംഗ്​ദൾ നേതാവ്​ അടക്കമുള്ളവരുടെ പാക്​ ഭീകരബന്ധം: ആരെയും വെറുതെ വിടില്ലെന്ന്​ കമൽനാഥ്​

ന്യൂഡൽഹി: ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട്​ കൈപ്പറ്റിയവർ ഏതു​ രാഷ്​​ട്രീയ സംഘടനയുമായി ബന്ധമുള്ളവരായാലും വെറുത െ വിടില്ലെന്ന്​ മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥ്​. സംഘ്​പരിവാർ നേതാവ്​ അടക്കം അഞ്ചു​​ പേർ ഭീകരപ്രവർത്തനത്ത ിന്​ ഫണ്ട്​ കൈപ്പറ്റിയ സംഭവത്തിൽ മധ്യപ്രദേശ്​ ഭീകരവിരുദ്ധ സ്​ക്വാഡി​​​െൻറ അറസ്​റ്റിലായതിനെ തുടർന്നാണ്​ കമൽ നാഥി​​​െൻറ പ്രതികരണം.

ഭീകരപ്രവർത്തനത്തിന്​ പാക്​ ഫണ്ട്​ വാങ്ങി 2017ൽ അറസ്​റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ ്​റംഗ്​ദൾ നേതാവ്​ ബൽറാം സിങ്ങാണ്​ സമാനമായ കേസിൽ വീണ്ടും കുടുങ്ങിയത്​. ബൽറാമി​​​െൻറ സംഘത്തിൽപെട്ട​ സുനിൽ സിങ്​​, ശുഭം മിശ്ര എന്നിവരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​​. രണ്ടു പേരെകൂടി കസ്​റ്റഡിയിലെടുത്ത്​ ചോദ്യംചെയ്യുകയാണ്​.

പാകിസ്​താനിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട്​ ഇവർ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതായി വിവരം ലഭിച്ചതി​​​െൻറ അടിസ്​ഥാനത്തിലാണ്​ സത്​ന പൊലീസ്​ സംഘത്തെ പിടികൂടിയത്​. ഇവരുടെ ബാങ്ക്​ ഇടപാടി​​​െൻറ വിശദാംശങ്ങളും ലഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടാണ്​ കൈപ്പറ്റിയതെന്ന്​ മനസ്സിലായതായി സത്​ന പൊലീസ്​ സൂപ്രണ്ട്​ റിയാസ്​ ഇഖ്​ബാൽ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന സംഘം ചിത്രകൂട്​, ദേവാസ്​, ബർവാനി, മണ്ഡ്​സോർ എന്നിവിടങ്ങളിൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടുണ്ടെന്നും എസ്​.പി പറഞ്ഞു.

അതേസമയം, ബൽറാം സിങ്ങിന്​ ബജ്​റംഗ്​ദളുമായി ബന്ധമുണ്ടോ എന്ന്​ തങ്ങൾക്കറിയില്ലെന്ന്​ മധ്യപ്രദേശ്​ ബി.ജെ.പി വക്താവ്​ രജ്​നീഷ്​ അഗർവാൾ പറഞ്ഞു. പ്രതികളാരാണെങ്കിലും അവരുടെ ജാതിയും മതവും പാർട്ടിയും പറയുന്നതിന്​ പകരം നടപടിയെടുക്കുകയാണ്​ വേണ്ടതെന്നും അഗർവാൾ കൂട്ടിച്ചേർത്തു. വാട്​സ്​ആപ്​ കാളിലൂടെയും മെസേജിലൂടെയുമാണ്​ ഇവർ പാകിസ്​താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്​. ഇന്ത്യൻ ശിക്ഷാനിയമം 123 പ്രകാരം യുദ്ധാസൂത്രണത്തിനാണ്​ പൊലീസ്​ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​.

Tags:    
News Summary - Kamal Nath Orders Probe After ITBP Soldier Threatens To Go Rogue Over Assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.