മധ്യപ്രദേശിൽ കേവല ഭൂരിപക്ഷ​ത്തോടെ കോൺഗ്രസ്​ വിജയിക്കും- കമൽനാഥ്​

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ്​ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന്​ കോൺഗ്രസ്​ നേതാവ്​ കമൽനാഥ ്​. കോൺഗ്രസ്​ പാർട്ടി മൂന്നു സംസ്ഥാനങ്ങളിൽ മുന്നേറികൊണ്ടിരിക്കയാണ്​. മധ്യപ്രദേശിൽ ഫലം മാറികൊണ്ടിരിക്കുന ്ന​​ു​. എന്നാൽ കേവല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന്​ പ്രതീക്ഷയുണ്ടെന്നും കമൽനാഥ്​ പറഞ്ഞു.
230 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ 116 ആണ് കേവല ഭൂരിപക്ഷം. മധ്യപ്രദേശിൽ വോ​െട്ടണ്ണൽ ആരംഭിച്ചതു മുതൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ നടക്കുന്നത്​.

അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ്​ ഭരണം ഉറപ്പിച്ചു. 95 സീറ്റുകളില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. സംസ്ഥാനത്ത്​ കോൺഗ്രസ്​ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥി​െയ പ്രഖ്യാപിച്ചിട്ടില്ല. മത്സരരംഗത്തുണ്ടായിരുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ സചിൻ പൈലറ്റിനും മുതിർന്ന നേതാവ്​ അശോക്​​​ ഖേലോട്ടിനുമാണ്​ സാധ്യതകൾ. രാജസ്ഥാനിലെ മുഖ്യമന്ത്രി ആരെന്ന്​ കോൺഗ്രസ്​ പാർട്ടി പ്രസിഡൻറ്​ തീരുമാനിക്കുന്നാണ്​ അശോക്​​​ ഖേലോട്ട്​ പ്രതികരിച്ചത്​.

Tags:    
News Summary - Kamal Nath confident of Congress Victory - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.