ഭോപാൽ: തെരഞ്ഞെടുപ്പിൽ നേരിയ ജയം നേടിയെങ്കിലും വോട്ടുയന്ത്രത്തിെൻറയും വിവിപാറ ്റിെൻറയും കാര്യത്തിൽ സംശയങ്ങൾ ബാക്കിനിൽക്കുന്നുവെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. മധ്യപ്രദേശിെൻറ യഥാർഥ ജനഹിതമല്ല ഫലപ്രഖ്യാപനത്തിൽ പ്രതിഫലിച്ചതെന്ന് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
വോട്ടുയന്ത്രത്തെക്കുറിച്ച് വ്യാപക പരാതിയാണുയർന്നത്. തങ്ങൾ ചെയ്ത വോട്ടിെൻറ ഫലമല്ല പ്രഖ്യാപനത്തിൽ കണ്ടതെന്ന് പ്രദേശവാസികൾ ഒന്നടങ്കം പറയുന്നു. ഇക്കാര്യത്തിൽ സ്വതന്ത്ര ഏജൻസിയെ വെച്ച് അന്വേഷിക്കുമെന്നും റിപ്പോർട്ട് കിട്ടുന്ന മുറക്ക് വേണ്ട നടപടി കൈക്കൊള്ളുമെന്നും കമൽനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.