Posted On
date_range Updated On
date_range കമൽഹാസനും ഖുശ്ബുവും തോറ്റു
കോയമ്പത്തൂർ: മക്കൾ നീതിമയ്യം പാർട്ടിയുണ്ടാക്കി കോയമ്പത്തൂർ സൗത്തിൽ ജനവിധി തേടിയ നടൻ കമൽഹാസൻ പരാജയപ്പെട്ടു. ബി.ജെ.പിയുടെ മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനാണ് 1,728 വോട്ടിെൻറ വ്യത്യാസത്തിൽ കമൽഹാസനെ പരാജയപ്പെടുത്തിയത്. വൈകീട്ട് നാലര മണി വരെ കമലിനായിരുന്നു ലീഡ്.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ നടി ഖുശ്ബു, നാം തമിഴർ കക്ഷി നേതാവ് സീമാൻ, അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ എന്നിവരും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.