Posted On
date_range Updated On
date_range തമിഴ്നാട് നിയമസഭ: കമൽഹാസൻ പ്രചാരണം തുടങ്ങി
ചെന്നൈ: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ മധുരയിൽ പ്രചാരണം തുടങ്ങി. വൻ ജനക്കൂട്ടമാണ് കമൽഹാസെൻറ പര്യടന പരിപാടിയിൽ പെങ്കടുത്തത്. തിങ്കളാള്ച രാവിലെ മധുര മേലെ മാസി വീഥിയിൽ തുറന്ന വാഹനത്തിൽ കമൽഹാസൻ കൈവീശിയും കൈകൂപ്പിയും ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു.
നിയമസഭയിലേക്ക് മത്സരിക്കുമെന്നും മണ്ഡലം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ കമൽഹാസെൻറ മക്കൾ നീതിമയ്യവുമായി അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം സഖ്യമുണ്ടാക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.