ചെന്നൈ: വൈദ്യുതി വിളക്കുകളണച്ച് ടോർച്ച് ലൈറ്റടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽഹാസ ൻ.
പ്രധാനമന്ത്രിയാണല്ലോ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് കരുതി ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരുന്നത്. ‘രോഗപ്രതിരോധത്തിനാവശ്യമായ സുരക്ഷാകവചങ്ങളുടെ ദൗർലഭ്യത, അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം, പാവപ്പെട്ടവരുടെ ജീവനോപാധി, ഭാവിയെ മുൻനിർത്തിയുള്ള സാമ്പത്തിക നടപടികൾ തുടങ്ങി ഒേട്ടറെ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിച്ചത്.
എന്നാൽ തങ്ങൾ എന്നോ കൈയിലെടുത്ത ‘ടോർച്ച്ലൈറ്റി’ലേക്ക് പോലും ഇപ്പോഴാണ് അദ്ദേഹമെത്തുന്നത്’ അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു. മക്കൾ നീതിമയ്യത്തിെൻറ ഒൗദ്യോഗിക പാർട്ടിചിഹ്നമാണ് ‘ടോർച്ച്ലൈറ്റ്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.