പന്‍സാരെ, ദാഭോല്‍കര്‍, കല്‍ബുര്‍ഗി: വെടിയുണ്ടകള്‍ ഒരേ തോക്കില്‍നിന്നെന്ന്

മുംബൈ: പുരോഗമനവാദികളായ നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ മരണത്തിനിടയാക്കിയ വെടിയുണ്ടകള്‍ ഒരേ തോക്കില്‍നിന്നുള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഗുജറാത്ത് ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് നല്‍കിയ ബാലിസ്റ്റിക് റിപ്പോര്‍ട്ട് സി.ബി.ഐ വെള്ളിയാഴ്ച ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, ദാഭോല്‍കര്‍ കേസില്‍ മഹാരാഷ്ട്ര പൊലീസ് കണ്ടത്തെിയ തോക്കില്‍നിന്നല്ല ഈ വെടിയുണ്ടകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കോടതി അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കല്‍ബുര്‍ഗി കൊല്ലപ്പെട്ടതോടെ ബാലിസ്റ്റിക് പരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറന്‍സിക് ലാബും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുംബൈയിലെ ഫോറന്‍സിക് ലാബ് ഇത് നിഷേധിക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍െറ പേരില്‍ കേസുകളിലെ വിചാരണ തടഞ്ഞുവെച്ചിരിക്കുകയാണ്. കേസന്വേഷണത്തില്‍ തങ്ങള്‍ നിരാശരാണെന്നാണ് ജസ്റ്റിസുമാരായ എസ്.സി. ധര്‍മാധികാരി, ബി.പി. കൊളാബവാല എന്നിവരുടെ ബെഞ്ച് വെള്ളിയാഴ്ച പ്രതികരിച്ചത്.

Tags:    
News Summary - Kalburgi, Dabholkar, Pansare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.