കളമശ്ശേരി സ്ഫോടനം: ഡൽഹിയിൽ പള്ളികളിലും മെട്രോ സ്റ്റേഷനുകളിലും കനത്ത ജാഗ്രത നിർദേശം; അതിർത്തികളിൽ ബാരിക്കേഡ് സ്ഥാപിച്ചു

ന്യൂഡൽഹി: എറണാകുളം കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് ജാഗ്രത നിർദേശം. ക്രിസ്ത്യൻ പള്ളികളിലും മെട്രോ സ്റ്റേഷനുകളിലും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രദേശത്തെ പ്രധാനപ്പെട്ട മാർക്കറ്റുകൾ, ബസ് സ്റ്റാന്‍റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് ഭാഗത്തുനിന്നും ഹരിയാന ഭാഗത്തുനിന്നും അതിർത്തി പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിക്കാൻ ടീമുകളെ അറിയിച്ചിട്ടുണ്ട്. സിവിൽ ഡ്രസിലുള്ള പൊലീസുകാർ, റൈഡർമാർ, പി.സി.ആർ എന്നിവയിലുള്ള ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും ലഭിക്കുന്ന വിവരങ്ങളൊന്നും അവഗണിക്കരുതെന്നും പൊലീസ് അറിയിച്ചു. തിരക്കുള്ള പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെയായിരുന്നു എറണാകുളം കളമശ്ശേരിയിൽ സ്ഫോടനമുണ്ടായത്. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലായിരുന്നു സംഭവം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററിൽ. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഇന്ന് വൈകീട്ടായിരുന്നു സമ്മേളനത്തിന്റെ സമാപനം. 2000 ത്തിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മേഖല സമ്മേളനമായതിനാൽ പല സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തിയിരുന്നു. ആളുകൾ കസേരയിലിരുന്നാണ് പ്രാർഥിച്ചിരുന്നത്. കണ്ണടിച്ചിരുന്നതിനാൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലാക്കാൻ കഴിഞ്ഞി​ല്ലെന്ന് രക്ഷപ്പെട്ടവർ പറയുന്നു.

Tags:    
News Summary - Kalamssery blast: borders closed in Delhi, security beefed up around metro stations and churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.