Posted On
date_range Updated On
date_range കെ.കെ വേണുഗോപാൽ അറ്റോർണി ജനറൽ
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായി കെ.കെ വേണുഗോപാലിനെ ഇന്ത്യയുടെ പുതിയ അറ്റോണി ജനറലായി നിയമിച്ചു. വേണുഗോപാലിെൻറ നിയമനം രാഷ്ട്രപതി അംഗീകരിച്ചു. രണ്ട് ദിവസത്തിനകം വേണുഗോപാലിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കും.
1960കളിൽ സുപ്രീംകോടതിയിൽ അഭിഭാഷകനായാണ് വേണുഗോപാൽ ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മോറാർജി ദേശായി സർക്കാറിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എന്ന പദവി വഹിച്ചിട്ടുണ്ട്. 2ജി സ്പെക്ട്രം കേസിൽ സുപ്രീംകോടതി നിയമിച്ച അമിക്കസ്ക്യൂറിയായിരുന്നു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ എൽ.കെ അദ്വാനിക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.