കമൽനാഥ്​ നായയെന്ന്​ വിളിച്ചു; ആരോപണവുമായി സിന്ധ്യ

ഭോപ്പാൽ: മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി കമൽനാഥ്​ തന്നെ നായയെന്ന്​ വിളിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ്​ പ്രചാരണറാലിയിലാണ്​ സിന്ധ്യയുടെ ആരോപണം. കമൽനാഥ്​ തന്നെ നായയെന്ന്​ വിളിച്ചു. അതെ ഞാൻ നായയാണ്​ ഇവിടത്തെ ജനങ്ങളാണ്​ എ​െൻറ യജമാനൻമാർ. ഉടമകളെ സംരക്ഷിക്കുകയാണ്​ നായയുടെ ജോലി. എ​െൻറ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ പറഞ്ഞു.

അതേസമയം, സിന്ധ്യയുടെ പ്രസ്​താവന പുറത്ത്​ വന്നതിന്​ പിന്നാലെ ഇക്കാര്യം നിഷേധിച്ച്​ കമൽനാഥും രംഗത്തെത്തി. കമൽനാഥി​െൻറ വക്​താവാണ്​ പ്രസ്​താവന​ നിഷേധിച്ച്​ രംഗത്തെത്തിയത്​. സിന്ധ്യക്കെതിരെയല്ല ഒരു നേതാവിനെതിരെയും അത്തരം വാക്കുകൾ ത​െൻറ പ്രസംഗങ്ങളിൽ കമൽനാഥ്​ ഉപയോഗിച്ചിട്ടില്ലെന്ന്​ അദ്ദേഹത്തി​െൻറ വക്​താവ്​ നരേന്ദ്ര സലൂജ പറഞ്ഞു.

നേരത്തെ കമൽനാഥി​െൻറ താരപ്രചാരക പദവി തെരഞ്ഞെടുപ്പ്​ കമ്മീഷൻ എടുത്തു മാറ്റിയിരുന്നു. വിവാദ പരാമർശങ്ങളെ തുടർന്നാണ്​ പദവി എടുത്ത്​ മാറ്റിയത്​. ബി.ജെ.പി വനിത നേതാവിനെ കമൽനാഥ്​ ഐറ്റം എന്ന്​ വിശേഷിപ്പിച്ചതും വിവാദമായിരുന്നു. 

Tags:    
News Summary - Jyotiraditya Scindia Says Kamal Nath Called Him "Dog"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.