ന്യൂഡൽഹി: ജസ്റ്റിസുമാരായ എസ്.വി ഭാട്ടിയും ഉജ്ജ്വൽ ഭുയാനും നാളെ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ രാലിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുക. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുക്കും.
ജൂലൈ അഞ്ചിന് ചേർന്ന സുപ്രീംകോടതി കൊളീജിയമാണ് എസ്.വി ഭാട്ടിയെയും ഉജ്ജ്വൽ ഭുയാനെയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശിപാർശ ചെയ്തത്. എസ്.വി ഭാട്ടി കേരള ഹൈകോടതി ചീഫ് ജസ്റ്റിസും ഉജ്ജ്വൽ ഭുയാൻ തെലുങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസുമായിരുന്നു.
ജസ്റ്റിസ് ഭാട്ടി ആന്ധ്രപ്രദേശ് ഹൈകോടതിയിലും ജസ്റ്റിസ് ഭുയാൻ ഗുവാഹത്തി ഹൈകോടതിയിലും ജഡ്ജിമാരായി സേവനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.