ദീപക്​ മിശ്ര അടുത്ത സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​

ന്യൂഡൽഹി: ജസ്​റ്റിസ്​ ദീപക്​ മിശ്രയെ സുപ്രീംകോടതിയുടെ പുതിയ ചീഫ്​ ജസ്​റ്റിസായി ശിപാർശ ചെയ്​തു. നിലവിലെ ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​ ഖെഹാറാണ്​ ദീപക്​ മിശ്രയെ ശിപാർശ ചെയ്​തത്​. ഖെഹാർ ആഗസ്​റ്റ്​ 27ന്​ വിരമിക്കുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ ചീഫ്​ ജസ്​റ്റിസിനെ തെരഞ്ഞെടുക്കുന്നത്​. ഖെഹാർ കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്​ജിമാരിൽ ഒരാളാണ്​ മിശ്ര.

1953ൽ ജനിച്ച ദീപക്​ മിശ്ര 1977ലാണ്​ വക്കീലായി പരിശീലനം  ആരംഭിക്കുന്നത്​. ഭരണഘടന, സിവിൽ, ​ക്രിമിനൽ, വിൽപന നികുതി സംബന്ധിച്ച കേസുകളെല്ലാം അദ്ദേഹം കൈകാര്യം ചെയ്​തിരുന്നു.

വധശിക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുംബൈ സ്​ഫോടന കേസിലെ പ്രതിയായ യാക്കൂബ്​ മേമൻ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി ബെഞ്ചിലും മിശ്ര അംഗമായിരുന്നു. സംവരണം സംബന്ധിച്ച കേസുകളിലും നിർണായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്​.

Tags:    
News Summary - Justice Khehar recommends Justice Dipak Misra chief justice-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.