കോയമ്പത്തൂർ: കോടതിയലക്ഷ്യകേസിൽ ഒന്നരമാസമായി ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കർണനെ കോയമ്പത്തൂരിൽ പൊലീസ് പിടികൂടി. സഹജഡ്ജിമാർക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്. ശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണൻ പ്രത്യേക അപേക്ഷയും റിട്ട് ഹരജിയും സുപ്രിംകോടതിയിൽ സമർപ്പിച്ചിരുെന്നങ്കിലും പരിഗണിക്കപ്പെട്ടില്ല.
ജൂൺ 17നാണ് കർണൻ സർവിസിൽനിന്ന് വിരമിച്ചത്. ഇദ്ദേഹത്തെ പിടികൂടാൻ പശ്ചിമബംഗാൾ പൊലീസ് കഴിഞ്ഞ ഒരു മാസക്കാലമായി തമിഴ്നാട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു. ചെന്നൈയിൽ തലനാരിഴക്കാണ് കർണൻ രണ്ട് തവണ രക്ഷപ്പെട്ടത്. പിന്നീടാണ് കർണൻ കോയമ്പത്തൂർ- പൊള്ളാച്ചി റോഡിലെ മലുമിച്ചംപട്ടിയിലെ കർപഗം കോളജിന് സമീപത്തെ എലൈറ്റ് ഗാർഡൻ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി റിസോർട്ടിലേക്ക് ഇരച്ചുകയറി പൊലീസ് കർണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.