Posted On
date_range Updated On
date_range ബംഗാളിൽ ജൂനിയർ ഡോക്ടർമാർ ജോലിക്കുകയറി
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ പി.ജി വിദ്യാർഥി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പണിമുടക്കിലായിരുന്ന പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ ഭാഗികമായി സമരം പിൻവലിച്ച് ജോലിയിൽ പ്രവേശിച്ചു.
42 ദിവസത്തിനു ശേഷമാണ് സർക്കാർ ആശുപത്രികളിൽ ശനിയാഴ്ച ഇവർ ജോലിക്കെത്തിയത്. അടിയന്തര സേവന വിഭാഗങ്ങളിൽ മാത്രമാണ് ജോലിക്ക് കയറുന്നതെന്നും സർക്കാർ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമോ എന്നറിയാൻ ഒരാഴ്ച കാത്തിരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇവർ ജോലിയിൽ പ്രവേശിച്ചത് സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിലുള്ളവർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.