ജുനൈദി​െൻറ കൊല: സി.ബി.​െഎ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തള്ളി

ന്യൂഡൽഹി: മഥുരയിലേക്കുള്ള ട്രെയിനിൽ ഗോരക്ഷക ഗുണ്ടകൾ 15കാരനായ ജുനൈദ് ​ഖാനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച്​ സി.ബി.​െഎ അന്വേഷിക്കണമെന്ന കുടുംബത്തി​​​െൻറ ഹരജി പഞ്ചാബ്​-ഹരിയാന ഹൈകോടതി തള്ളി. പൊലീസ്​ അന്വേഷണം ശരിയായ ദിശയിലാണെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ ജസ്​റ്റിസ്​ രാജൻ ഗുപ്​തയുടെ ​ബെഞ്ച്​ ഹരജി തള്ളിയത്​. 

അന്വേഷണത്തിൽ ഗുരുതര താളപ്പിഴകളുണ്ടെന്ന്​ തെളിയിക്കാൻ പരാതിക്കാർക്ക്​ കഴിഞ്ഞിട്ടില്ല. കേസിന്​ ദേശീയ അന്തർദേശീയ ബന്ധങ്ങളൊന്നുമില്ല. സി.ബി.​െഎക്ക്​ വി​േടണ്ടത്ര ഗൗരവം കേസിനില്ലെന്നും കോടതി വിലയിരുത്തി. ജൂണിൽ നടന്ന ആൾക്കൂട്ട കൊല സംബന്ധിച്ച്​ ഫരീദാബാദ്​ വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനാൽ കേസ്​ ഏറ്റെടുക്കാൻ കഴിയില്ലെന്ന്​ ഇൗ മാസാദ്യം സി.ബി.​െഎ ഹൈകോടതിയെ അറിയിച്ചിരുന്നു.

ഹരിയാന പൊലീസിന്​ വ്യക്​തമായ അന്വേഷണ സംവിധാനങ്ങളുണ്ട്​. സംസ്​ഥാന പൊലീസാണ്​ കുറ്റപത്രം നൽകിയത്​. ആറ്​ പ്രതികളെ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. അതിൽ രണ്ടു പേർ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. സംസ്​ഥാന പൊലീസിൽനിന്ന്​ കേസുകൾ ഏറ്റെടുക്കുന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾക്ക്​ നിരക്കുന്നതാവില്ല നടപടിയെന്നും സി.ബി.​െഎ ബോധിപ്പിച്ചിരുന്നു. സി.ബി.​െഎയുടെ അധികഭാരമാണ്​ മറ്റൊരു കാരണമായി പറഞ്ഞത്​. 
 

Tags:    
News Summary - Junaid lynching case: HC dismisses plea for CBI probe -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.