ന്യൂഡല്‍ഹി: മഥുരയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഗോരക്ഷക ഗുണ്ടകൾ ഹരിയാന വല്ലഭ്ഗഢ് സ്വദേശി 16കാരൻ ജുനൈദ് ഖാെന കൊലെപ്പടുത്തിയ കേസിൽ കീഴ്കോടതിയിലെ വിചാരണ നടപടി പഞ്ചാബ്- ഹരിയാന ഹൈകോടതി സ്റ്റേ ചെയ്തു.
കേസില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിെൻറ കുടുംബം നല്കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ മഹേഷ് ഗോര്വര്, രാജ് ശേഖര്‍ അറ്റിരി എന്നിവരടങ്ങിയ ഡിവിഷന് െബഞ്ച് വിചാരണ നടപടി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടത്.
സി.ബി.െഎ അന്വേഷണവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുന്നതിന് ഹരിയാന സര്‍ക്കാറിന് ഹൈകോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
നേരത്തേ, സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിെൻറ പിതാവ് സമർപ്പിച്ച ഹരജി ഹൈകോടതി സിംഗ്ള്‍ െബഞ്ച് തള്ളിയിരുന്നു.
ഇതിനെതിരെ ജുനൈദിെൻറ പിതാവ് ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ വീണ്ടും സമീപിക്കുകയായിരുന്നു.
കേസിന് ദേശീയതലത്തിലോ രാജ്യാന്തരതലത്തിലോ ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജൻ ഗുപ്തയുടെ സിംഗ്ൾ ബെഞ്ച് ഹരജി തള്ളിയത്.
കേസ് ജനുവരി 11ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.