മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റ്ഡി ജൂൺ ഒന്ന് വരെ നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ ഒന്ന് വരെ നീട്ടി. ദൽഹിയിലെ റൗസ് അവന്യൂ കോടതിയുടെതാണ് നടപടി. അതേസമയം രാഷ്ട്രീയ നേതാവായ സിസോദിയക്ക് ജയിലിൽ പുസ്തകം നൽകുന്നതിനൊപ്പം കസേരയും മേശയും അനുവദിക്കാനും കോടതി നിർദേശിച്ചു.

2022 സെപ്തംബറിലാണ് സിസോദിയ അറസ്റ്റിലായത്. ഡൽഹി മദ്യനയ അഴിമതി കേസിൽ സി.ബി.ഐയും ഇ.ഡിയും സിസോദിയക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കുന്നതിനിടെ ഡൽഹി ഓർഡിനൻസ് സംബന്ധിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്‍റെ പ്രതികരണം ആരാഞ്ഞിരുന്നു. മോദി ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  

Tags:    
News Summary - Judicial custody of Manish Sisodia extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.