ന്യൂഡൽഹി: തീവ്രവാദികളെ കാറിൽകൊണ്ടുപോകവെ പിടിയിലായ ജമ്മുകശ്മീർ ഡി.സി.പി േദവീന്ദർ സിങ്ങി ന്റെ ജുഡീഷ്യൽ കസ്റ്റഡി 15 ദിവസം കൂടി നീട്ടി. േദവീന്ദറിനെ ഹിരനഗർ ജയിലിലേക്കും കൂടെ പിടിയിലായവരെ കോട്ട് ബൽവ ാൽ ജയിലിലേക്കും മാറ്റും.
തെക്കൻ കശ്മീരിലെ ഹൈവേയിൽനിന്ന് കഴിഞ്ഞ മാസമാണ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർസിങ്ങിനെ പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ഹിസ്ബുൽ മുജാഹിദീെൻറ സ്വയംപ്രഖ്യാപിത ജില്ല കമാൻഡർ നവീദ് ബാബു, സംഘടനയിലേക്ക് പുതുതായി വന്ന അത്തീഫ്, അഭിഭാഷകൻ ഇർഫാൻ മിർ എന്നിവരുമുണ്ടായിരുന്നു. കാറിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
കേസ് എൻ.ഐ.എയാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.