ബി.ജെ.പി നേതാക്കളുമായുള്ള ചർച്ചയിൽനിന്ന് ശിവസേന പിന്മാറി

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി- ശിവസേന നേതാക്കൾ തമ്മിൽ നടത്താനിരുന്ന ചർച്ചയ ിൽനിന്ന് ശിവസേന പിന്മാറി. ശിവസേന നേതാക്കളില്ലാതെ ബി.ജെ.പി നേതാക്കളുടെ യോഗം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ നടക്കുന്നു.

മുഖ്യമന്ത്രിപദം രണ്ടര വർഷം വീതം സേനയുമായി പങ്കുവെക്കില്ലെന്നും അടുത്ത അഞ്ചുവർഷവും താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കിയതിനെ തുടർന്നാണ് സേനയുടെ പിന്മാറ്റം.

യോഗത്തിന്‍റെ മുന്നോടിയായി ബി.ജെ.പി മഹാരാഷ്ട്ര ഉപാധ്യക്ഷനും സംസ്ഥാന നിയമസഭ കൗൺസിൽ അംഗവുമായ പ്രസാദ് ലാഡ്‌ ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെയെ കണ്ടിരുന്നു. പിന്നീട് മാധ്യമങ്ങളെ കണ്ട പ്രസാദ് ലാഡ്‌ നാൽപതിലേറെ ശിവസേന എം.എൽ.എമാർക്ക്‌ ബി.ജെ.പി- ശിവസേന സഖ്യം ഭരിക്കണമെന്ന അഭിപ്രായമാണുള്ളതെന്ന് പറഞ്ഞു. സേന എം.എൽ.എമാർ താനുമായി സമ്പർക്കത്തിൽ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Tags:    
News Summary - jp-shiv-senas-meeting-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.