കേരളത്തിൽ കോവിഡ് കൂടാൻ രാഹുലും കാരണമായി; കോൺ​ഗ്രസ് രാഷ്ട്രീയം കളിക്കുന്നു- സോണിയക്ക് നദ്ദയുടെ കത്ത്

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേത‍ൃത്വത്തിലുള്ള സർക്കാർ കോവിഡിനെതിരായ പോരാട്ടത്തിൽ തന്നെയായിരുന്നുവെന്നും കോൺ​​ഗ്രസ് ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സോണിയ ​ഗാന്ധിക്ക് ബി.ജെ.പി പ്രസിഡൻ്റ് ജെ.പി നദ്ദയുടെ കത്ത്.

കോൺ​ഗ്രിസിന്റെ വിമർശനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കത്തിൽ അ​ദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ രോഗികള്‍ കൂടാന്‍ രാഹുല്‍ഗാന്ധിയുടെ റാലിയും കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നും കത്തില്‍ നദ്ദ ആരോപിച്ചു.

ഈ കത്തെഴുതുന്നത് വലിയ വേദനയോടെയാണ്. കോൺ​​ഗ്രസ് പാർട്ടിയും ചില മുഖ്യമന്ത്രിമാരും വാക്സിനെ കുറിച്ച് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

കോവിഡ് വാക്സിൻ ഇന്ത്യ നിർമ്മിച്ചത് ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്ക് വേണ്ടിയല്ല, അത് ഇന്ത്യക്ക് വേണ്ടിയാണ് -നദ്ദ കൂട്ടിച്ചേർത്തു.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം വന്‍ ദുരന്തമായി മാറിയെന്നും പ്രധാനമന്ത്രി മോദിയുടെ നിസംഗതയും കഴിവുകേടുമാണ് ഈ സാഹചര്യത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നും കോൺ​ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ സോണിയ ​ഗാന്ധി, രാ​ഹുൽ ​ഗാന്ധി തുടങ്ങിയവർ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - JP Nadda, Sonia Gandhi, Congress, Covid 19,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.