ചെന്നൈ (തമിഴ്‌നാട്): വജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്തോഷം പങ്കുവെച്ച് മാതാപിതാക്കൾ. മാതൃദിനത്തിൽ ലഭിച്ച ഈ സന്തോഷത്തിൽ താന്‍ ഏറെ ആഹ്ലാദം പ്രകടിപ്പിക്കുന്നുവെന്ന് വിജയിയുടെ അമ്മ ശോഭ അറിയിച്ചു.
`എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ന് മാതൃദിനമാണ്, അതുകൊണ്ട് തന്നെ ഞാൻ വളരെ സന്തോഷവതിയാണ്'. മകന്‍ മുഖ‍്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം താന്‍ ആസ്വദിക്കുമെന്ന് വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്ര ശേഖർ അറിയിച്ചു. `എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണ്. എന്റെ മകൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഞാൻ ആസ്വദിക്കാൻ പോവുകയാണ്' ചന്ദ്രശേഖർ അറിയിച്ചു.
സംസ്ഥാനത്തെ മൂന്ന് പതിറ്റാണ്ട് നീണ്ട ദ്രാവിഡ പാർട്ടികളുടെ ദ്വിഭരണം തകർത്ത് അഭൂതപൂർവമായ പ്രകടനം കാഴ്ചവെച്ചാണ് വിജയ് മുഖ‍്യമന്ത്രിയാകുന്നത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിന് മുന്നോടിയായി സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. നിയമസഭയിൽ 118 സീറ്റുകൾ നേടി ഉജ്ജ്വല വിജയം നേിയാണ് ടി.വി.കെ അധികാരമേൽക്കുന്നത്. കോൺഗ്രസ്, സി.പി.ഐ, സി.പി.ഐ.എം, വിടുതലൈ ശിരുതൈകൾ കക്ഷി, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപവത്കരണം.
വിജയ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്ത് ടി.വി.കെയുടെ ആദ്യ സർക്കാർ അധികാരത്തിൽ വരും. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ടി.വി.കെ നേതാക്കളായ കെ.എ. ശെേങ്കാട്ടയൻ, പുസി ആനന്ദ്, അരുൾ രാജ്, ആധവ് അർജുന, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ തുടങ്ങിയവർ മന്ത്രിയാവും. മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.