Posted On
date_range Updated On
date_range ബിഹാറില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു മരിച്ചു
പട്ന: ബിഹാറിലെ സല്ഖാനി ഗ്രാമത്തില്‍ മാധ്യമപ്രവര്ത്തകന് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രമുഖ ഹിന്ദി പത്രത്തിന്‍െറ ലേഖകന്‍ ബ്രജ് കുമാര്‍ സിങ്ങാണ് മരിച്ചത്. സിങ്ങിനെ ആക്രമിക്കാനത്തെിയ സംഘത്തില്‍ 56 പേരുണ്ടായിരുന്നതായി സമഷ്ടിപുര്‍ എസ്.പി നവല്‍ കിഷോര്‍ പ്രസാദ് സിങ് പറഞ്ഞു. എന്നാല്‍, കൊലപാതക കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ നവംബറില്‍ പ്രമുഖ ഹിന്ദി പത്രത്തിന്‍െറ ലേഖകന്‍ ധര്‍മേന്ദ്ര സിങ് റോഹ്താസ് ജില്ലയുടെ ആസ്ഥാനമായ സസാറാമില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതിനും ആറുമാസം മുമ്പ് സിവാനില്വെച്ച് ഹിന്ദുസ്ഥാന്‍ പത്രത്തിന്‍െറ ലേഖകന്‍ രാജ്ദേവ് രഞ്ജനും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.