മോദി, അദ്വാനി വിമർശനം: മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാർ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

മുംബൈ: മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാർ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ. പുണെയിൽ പൊതുപരിപാടിക്ക് പോകുന്നതിനിടെയിരുന്നു സംഭവം. കാറിന്‍റെ ചില്ലുകൾ അടിച്ച് തകർക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തു.

ബി.ജെ.പി സർക്കാറിന്‍റെ വിമർശകനായ നിഖിൽ വാഗ്ലെക്കെതിരെ, മോദിയെയും എൽ.കെ അദ്വാനിയെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് കഴിഞ്ഞ ദിവസം പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പുണെയിൽ ഒരു പൊതുപരിപാടിയിലും നിഖിൽ വാഗ്ലെയെ പങ്കെടുപ്പിക്കരുതെന്ന് ബി.ജെ.പി പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് രാഷ്ട്ര സേവ ദൾ സംഘടിപ്പിച്ച നിർഭയ് ബാനു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത്.

ആക്ടിവിസ്റ്റ് വിശ്വംഭർ ചൗധരിയും മനുഷ്യാവകശാ പ്രവർത്തകൻ അസീം സരോദും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് അനുമതി നൽകരുതെന്ന് ബി.ജെ.പിയുടെ പുണെ സിറ്റി പ്രസിഡന്‍റ് ധീരജ് ഘാട്ടെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നും തടസ്സമില്ലാതെ നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തുവന്നിരുന്നു.

Tags:    
News Summary - Journalist Nikhil Wagle's Car Attacked by BJP workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.