ന്യൂഡൽഹി: പെരുംകള്ളൻമാരായ ബി.ജെ.പിയെ തകർക്കാൻ കള്ളൻമാരായ കോൺഗ്രസിെൻറ കൂട്ട് തേടാവുന്നതാണെന്ന് പാട്ടിദാർ പ്രക്ഷോഭ നായകൻ ഹാർദിക് പേട്ടൽ. ഇൗ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുെമന്ന സൂചന നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം രാത്രി വൈകി ഗുജറാത്തിലെ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടുമായി ഹാർദിക് പേട്ടൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് മുമ്പ് ഗുജറാത്തിെല മണ്ഡലിൽ പൊതു റാലിയിൽ സംസാരിക്കവെയായിരുന്നു കോൺഗ്രസിനെ പിന്തുണക്കാവുന്നതാണെന്ന് ഹാർദിക് പേട്ടൽ വ്യക്തമാക്കിയത്. എന്നാൽ കുറച്ചുകൂെട ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിെല ആഢംബര ഹോട്ടലിൽ രാഹുൽ ഗാന്ധി ഉണ്ടായിരുന്ന അതേ സമയത്ത് താനും അവിടെയുണ്ടായിരുന്നെന്ന് ഹാർദിക് സമ്മതിച്ചു. എന്നാൽ മാധ്യമങ്ങൾ ആരോപിക്കുന്നതുപോലെ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ക്ഷണിച്ചതനുസരിച്ച് താൻ പുലർച്ചെ മൂന്നോടെ അഹമ്മദാബാദിലെ ഹോട്ടലിൽ ഗെഹ്ലോട്ടിനെ സന്ദർശിച്ചിരുന്നു. വളരെ വൈകിയതിനാൽ അന്ന് അവിെട തന്നെ തങ്ങാൻ തീരുമാനിച്ചു. എന്നാൽ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർത്തി ബി.ജെ.പി അത് പുറത്തു വിട്ടു. ഗുജറാത്തിലുള്ളതെല്ലാം ബി.ജെ.പിയുടെ സ്വന്തം സ്വത്താണല്ലോ എന്നും ഹാർദിക് പരിഹസിച്ചു. താൻ രാഹുൽ ഗാന്ധിെയ കണ്ടിട്ടില്ല. എന്നാൽ മാധ്യമങ്ങൾ മറിച്ചാണ് ആരോപിക്കുന്നത്. അർധ രാത്രി മോദി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയതു പോലെ താൻ കൂടിക്കാഴ്ച നടത്തില്ലെന്നും ഹാർദിക് പേട്ടൽ പറഞ്ഞു.
പാട്ടിദാർ പ്രക്ഷോഭ നായകരായ ഹാർദിക് പേട്ടലിനെയും ജിഗ്നേഷ് മേവനിെയയും അൽപേഷ് താക്കൂറിെനയും കോൺഗ്രസിലേക്ക് രാഹുൽ ക്ഷണിച്ചിരുന്നു. മൂവർക്കും കോൺഗ്രസ് സ്ഥാനാർഥിത്വവും വാഗ്ദാനം ചെയ്തിരുന്നു. താക്കൂർ ക്ഷണം സ്വീകരിച്ചു. ജിഗ്നേഷ് ഇതുവരെ മനസ് തുറന്നിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നായിരുന്നു ഇതുവരെ പേട്ടലിെൻറ നിലപാട്. എന്നാൽ പേട്ടൽ കോൺഗ്രസിനോട് അടുത്തു വരികയാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഹാർദിക് പേട്ടലുമായുള്ള കൂടിക്കാഴ്ച കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും സ്ഥീരീകരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സന്നിഹിതനല്ലായിരുന്നെന്നും ഗെഹ്ലോട്ട് അറിയിച്ചു. ഗാന്ധിജിയുടെ ഗുജറാത്തിന് എന്തു സംഭവിച്ചുെവന്നും അദ്ദേഹം ചോദിക്കുന്നു. എെൻറ േപരിൽ ബുക്ക് ചെയ്ത ഹോട്ടൽ മുറി പരിശോധിക്കപ്പെട്ടു. ഞങ്ങൾ തുറന്നു പറയുന്നു. ഞങ്ങൾ അവരെകണ്ടു. ഇനിയും കാണുമെന്നും ഗെഹ്ലോട്ട് ട്വിറ്ററിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുെട സി.സി.ടി.വി ദൃശ്യങ്ങൾ ബി.ജെ.പി ചോർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.