യു.പിയിൽ ബിരുദാനന്തര ബിരുദധാരികളും തൊഴിലുറപ്പ്​ പദ്ധതിക്ക്​; രാജ്യത്ത്​ തൊഴിലില്ലായ്​മ അതിരൂക്ഷം

ലഖ്​നോ: രാജ്യത്തെ തൊഴിലില്ലായ്​മയുടെ ആഴം വ്യക്​തമാക്കി യു.പിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ വിവിധ ഗ്രാമങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾ വരെ തൊഴിലുറപ്പ്​ ജോലിക്കെത്തുന്നുവെന്നാണ്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നത്​. 

ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ കമ്പനി ലീവിൽ പോകാൻ പറഞ്ഞുവെന്ന് തൊഴിലുറപ്പ്​ ജോലിക്കെത്തിയ​ യു.പിയിലെ എം.എ ബിരുദധാരിയായ റോഷൻ കുമാർ പറയുന്നു. ​ഇതോടെ വീണ്ടും ഗ്രാമത്തിലേക്ക്​ മടങ്ങേണ്ടി വന്നു. മറ്റ്​ ജോലികളൊന്നും ലഭിക്കാതായതോടെയാണ്​​ തൊഴിലുറപ്പ്​ പദ്ധതിക്ക്​ പോകേണ്ടി വന്നത്-റോഷൻ പറഞ്ഞു​. തൊഴിൽ ലഭിക്കാതായതോടെയാണ്​ ബി.ബി.എ ബിരുദധാരിയായ സത്യേന്ദ്ര കുമാർ ഗ്രാമമുഖ്യ​​​​െൻറ സഹായത്തോടെയാണ്​ തൊഴിലുറപ്പ്​ ജോലിയിൽ പ്രവേശിച്ചത്​.

എം.എയും ബി.എഡുമുള്ള സുർജിത്​ കുമാറി​​േൻറയും സ്ഥിതി വ്യത്യസ്​തമല്ല. പഠനം പൂർത്തിയാക്കിയതിന്​ ശേഷം തൊഴിൽ തേടുന്നതിനിടെയാണ്​ ലോക്​ഡൗൺ എത്തിയത്​. ഇതോടെ മാർഗങ്ങളെല്ലാം അടഞ്ഞു. കുടുംബത്തി​​​​െൻറ ചെലവുകൾ നടത്താൻ വഴിയില്ലാതായതോടെയാണ്​ തൊഴിലുറപ്പ്​ പദ്ധതിക്കിറങ്ങിയതെന്ന്​ സുർജിത്​ കുമാറും പറയുന്നു.

നേരത്തെ ശരാശരി 20 പേരാണ്​ തൊഴിലുറപ്പ്​ പദ്ധതിക്കെത്തിയിരുന്നതെങ്കിൽ ഇപ്പോഴത്​ 100 ആയി ഉയർന്നിട്ടുണ്ട്​. ഏപ്രിലിൽ മാത്രം രാജ്യത്ത്​ 30 ലക്ഷം പേരാണ്​ തൊഴിലുറപ്പ്​ പദ്ധതിക്കായി രജിസ്​റ്റർ ചെയ്​തത്​. ഏകദേശം 14 കോടി പേർക്കാണ്​ തൊഴിലുറപ്പ്​ കാർഡുകളുള്ളത്​. രാജ്യത്ത്​ തൊഴിലില്ലായ്​മ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക്​ തൊഴിലുറപ്പ്​ പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കണമെന്നാണ്​ സാമ്പത്തികവിദഗ്​ധർ ആവശ്യപ്പെടുന്നത്​.
 

Tags:    
News Summary - Jobless UP Graduates Who Earned "Decent Money" Now Look For MGNREGA Work-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.