ജയിക്കുന്നവരാണ്​​ രാജാവ്​-സ്​മൃതി ഇറാനി

ന്യൂഡൽഹി: ഗുജറാത്ത്​, ഹിമാചൽപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തിൽ പ്രതികരണവുമായി ബി.ജെ.പി. തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നവരാണ്​ രാജാക്കൻമാരെന്ന്​​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി പറഞ്ഞു. 

ഇത്​ വികസനത്തി​​െൻറയും അമിത്​ ഷായുടെയും വിജയമാണ്. തങ്ങളുടെ നയങ്ങളും ഭരണവും​ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു. ബി.ജെ.പിയുടെ ബൂത്തുതലം മുതലുള്ള പ്രവർത്തകർക്ക്​ ഇൗ വിജയം അവകാശപ്പെട്ടതാണെന്ന്​ സ്​മൃതി പറഞ്ഞു.

തുടർച്ചയായ ആറാം തവണയാണ്​ ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്​. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നില നിർത്താനായില്ലെങ്കിലും കനത്ത പോരാട്ടത്തിനിടയിലും ബി.ജെ.പിക്ക്​ വിജയിക്കാൻ സാധിച്ചു. ഹിമാചൽപ്രദേശിൽ കോൺഗ്രസിൽ  നിന്ന്​ അധികാരം പിടിച്ചെടുക്കാനും ബി.ജെ.പിക്ക്​ കഴിഞ്ഞു​.

Tags:    
News Summary - Jo Jeeta Wohi Sikandar, Says BJP, Winning Tough Gujarat Battle-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.