കാമ്പസിലെ ചുമരുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ; അപലപിച്ച് ജെ.എൻ.യു വി.സി

ന്യൂഡൽഹി: കാമ്പസിലെ ചുമരുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തെ അപലപിച്ച് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വൈസ് ചാൻസലർ പ്രഫ. ശാന്തിശ്രീ ഡി. പണ്ഡിറ്റ്. ജെ.എൻ.യു എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ഇത്തരം പ്രവണതകൾ വെച്ച്പൊറുപ്പിക്കില്ലെന്നും സർവകലാശാലയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ജെ.എൻ.യുവിലെ സ്കൂൾ ഓഫ് ഇന്‍റർ നാഷണൽ സ്റ്റഡീസ് വിഭാഗത്തിന്‍റെ ചുമരുകളിൽ ബ്രാഹ്മണ വിരുദ്ധ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടത്. 'ബ്രാഹ്മണർ കാമ്പസിൽ നിന്ന് പുറത്ത് പോവണം', 'ബ്രാഹ്മണ ഭാരത് ഛോഡോ' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ചുമരുകളിൽ എഴുതിയിരുന്നത്. ഇതെതുടർന്നാണ് സംഭവത്തെ അപലപിച്ച് സർവകലാശാല പ്രസ്താവന ഇറക്കിയത്.

സംഭവത്തെ അപലപിച്ച് ജെ.എൻ.യു ടീച്ചേഴ്‌സ് ഫോറവും രംഗത്തെത്തി. സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - JNU VC condemns “exclusivist tendencies” after campus walls found defaced with slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.