ജെ.എൻ.യു കാമ്പസ്​ ​മെയ്​ 17 വരെ അടഞ്ഞു കിടക്കും

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്​റു സർവകലാശാല മൂന്നാം ഘട്ട ലോക്​ഡൗൺ അവസാനിക്കുന്ന മെയ്​ 17 വരെ അടഞ്ഞു കിടക്കും. ലോക്​ഡൗൺ നീട്ടിയതി​​​െൻറ പശ്ചാത്തലത്തിലാണ്​ നടപടി. 

വിദ്യാർഥികൾ കാമ്പസിലേക്ക്​ വരേണ്ടതില്ലെന്നും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതു വരെ എവിടെയാണോ അവിടെ തുടരണമെന്ന​ും ജെ.എൻ.യു അറിയിച്ചു.

നേരത്തേ മാർച്ച്​ 19നും പിന്നീട്​ ഏപ്രിൽ14നും കാമ്പസ്​ തുറക്കുന്നത്​ നീട്ടിവെച്ച്​ ഉത്തരവിറക്കിയിരുന്നു. ഇതിന്​ തുടർച്ചയായാണ്​ ഇപ്പോഴത്തെ ഉത്തരവ്​.

 

Tags:    
News Summary - JNU shall remain closed till 17th May -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.