Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ നൗഷേരയിൽ രണ്ട് ഭീകരരെ വധിച്ചു; വൻ ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തു
നൗഷേര: ജമ്മു കശ്മീരിലെ നൗഷേരയിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. നൗഷാരയിലെ ലാം മേഖലയിലാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്.
നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗാമായി നടത്തിയ തിരച്ചിൽ എ.കെ 47 അടക്കം വൻ ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തു. പ്രദേശത്ത് സുരക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
ആഗസ്റ്റ് 29ന് ജമ്മു കശ്മീരിലെ മച്ചൽ, താങ്ധർ സെക്ടറുകൾ വഴി നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം തകർത്ത സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.