കുൽഗാമിൽ ഏറ്റുമുട്ടൽ: രണ്ട്​ ഭീകരവാദികൾ കൊല്ലപ്പെട്ടു 

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുൽഗാം ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരവാദികൾ കൊല്ലപ്പെട്ടു. ശനിയാഴ്​ച രാവിലെയാണ്​ സംഭവം. ഇന്ത്യൻ സൈന്യവും ജമ്മുകശ്​മീർ പൊലീസും സംയുക്​തമായാണ്​ ഓപ്പറേഷൻ നടത്തിയത്​.

ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരവാദികളെ വധിച്ച വിവരം കശ്​മീർ സോൺ പൊലീസ്​ സ്ഥിരീകരിച്ചു. ഭീകരവാദികൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്​. ഇൻറലിജൻസ്​ നൽകിയ വിവരത്തി​​െൻറ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തി​​െൻറ ഓപ്പറേഷൻ. കൊല്ലപ്പെട്ട രണ്ട്​ ഭീകരവാദികളും ഹിസ്​ബുൾ മുജാഹിദീൻ അംഗങ്ങളാണെന്ന്​ സൂചനയുണ്ട്​. ഇവരിൽ നിന്ന്​ രണ്ട്​ പിസ്​റ്റളുകളും ഗ്രേനേഡുകളും പിടിച്ചെടുത്തു​. 

നേരത്തെ ബാരാമുല്ല സെക്​ടറിൽ പാകിസ്​താ​​െൻറ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഇന്ത്യൻ സ്​ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ സൈന്യവും കശ്​മീർ പൊലീസും സംയുക്​ത ഓപ്പറേഷൻ നടത്തിയത്​.

Tags:    
News Summary - J&K: Security forces gun down two terrorists in Kashmir's Kulgam-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.